Sunday, 11 October 2015

വഴികാട്ടിയാവേണ്ടവര്‍
തൂലിക ചലിക്കുമ്പോളറിയുന്നു ഞാനിന്ന്.....
ഇത് കവിതയാഴുതുകയല്ലിന്നു ഞാന്‍
എന്‍ മനവും മാനവികതയും ഏകി ഞാന്‍
തീര്‍ത്തു നൊമ്പരമാണിന്നു ചൊല്ലിടുന്നേ......
മധുരം മലയാളമെന്നപോലെ
മാതൃ സ്നേഹമാണകിലവും,
അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും ,
കുഞ്ഞു മനസ്സിന്‍റെ വഴികട്ടിയുമെന്നോതിയ
കവിയും കവിതയും മട്ടിക്കുറിക്കേണ്ട കാലമായോ ?
ഓമനക്കുഞ്ഞിനെ ക്രൂരമായ്‌ കൊല ചെയ്ത
മാതൃത്വമാണിന്നു നമുക്ക് മുന്നില്‍
യക്ഷിയായ് മാറുന്നോരമ്മയാണിന്നിന്‍റെ
താളിലെയക്ഷരമായിടുന്നെ ............
അമ്മിഞ്ഞപ്പാലിനും കയ്പ്പേറി മാറുന്നു
അമ്മതന്‍ സ്നേഹവും കാപട്യമാകുന്നു
പത്നിയാണവളെന്ന സത്യമറിയാതെ
കാമുകനെ തേടിയലഞ്ഞിടുന്നു.....?
മാതൃത്വസ്നേഹമാണകിലവുമെന്നോതുവാന്‍
അര്‍ത്ഥമില്ലാത്തൊരു നാള് വന്നു
അമ്മയെപ്പോലെ വളരണമെന്നോതി,
അമ്മയെ കണ്ടുപഠിക്കണമെന്നോതി,
ഇനിയെന്തു ചൊല്ലണം എന്‍
കുഞ്ഞിനോടിന്നു ഞാന്‍ .....
അമ്മയെ കണ്ടു പഠിക്കുവാനോ?....
താരാട്ട് പാടിയുറക്കേണ്ടോരമ്മയല്ലേ ...ഇന്ന്
തന്ടോമന കുഞ്ഞിനായ്......
ഒരുനാളുമുണരാത്തൊരുറക്കം നല്‍കീടുന്നു ..
അമ്മയല്ലവളോരു സത്വമാണ് ....
രക്തമൂറ്റിക്കുടിക്കും യക്ഷിയാണ് ....
എന്‍ ...തൂലിക അറിയാതെ നിശ്ചലമായ്‌ ....
ഒരു തുള്ളി ക്കണ്ണീരു ഞാനുതിര്‍ത്തിടട്ടെ
എന്‍ മിഴികള്‍ അറിയാതടഞ്ഞിടുമ്പോള്‍,
പുഞ്ചിരി തൂകുന്ന കുഞ്ഞു മുഖം ....
പൂപോല്‍ മൃദുലമാം മനസ്സിനെയല്ലയോ ....
പിച്ചിയെറിയുവാന്‍ തോന്നിയെന്നോര്‍ക്കുമ്പോള്‍
കരളിലും മായാത്ത മുറിവുകളായി
മോഹങ്ങള്‍ക്കറുതി വരുന്നൊരാ നാളിലെ
സ്നേഹബന്ധങ്ങള്‍ക്കര്‍ത്ഥമുള്ളു ....
അമ്മതന്‍ വാക്കിനര്‍ത്ഥമറിയാത്ത
സ്ത്രീജന്മമിന്നൊരു പാഴ് ജന്മമാ.....
ഇന്നെന്‍റെ കുഞ്ഞിനോടോന്നു ഞാന്‍ പറയുന്നു
അമ്മയെ കണ്ടു വളരേണ്ടതില്ല നീ ...
പാരിനെ കണ്ടു വളര്‍ന്നീടുക ..
അതിലെഴും ശരികളെ നീ തിരഞ്ഞീടുക ...
തെറ്റിന്‍ വഴികളെ നീ വെടിഞ്ഞീടുക .......

(ഉണ്ണി മായ കിഴക്കുംമുറി)

No comments:

Post a Comment

log on to www.skyrosshabitats.com